ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്റെ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഡല്‍ഹി കോടതി തിഹാര്‍ ജയില്‍ അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് തേടി. നവംബര്‍ 24 ന് കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മന്ത്രി വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം.
വാദത്തിനിടെ, തന്റെ കക്ഷിക്ക് 28 കിലോ ഭാരം കുറഞ്ഞുവെന്ന് ജെയിനിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ഒരാള്‍ സെല്ലിനുള്ളില്‍ ജെയിനിന് ഭക്ഷണം വിളമ്പുന്നത് കാണാം. അതേസമയം, എഎപി നേതാവിന്റെ ഭക്ഷണക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് തിഹാര്‍ ജയില്‍ അധികൃതര്‍ മൂന്ന് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.