ലോംഗ് ജമ്പ് സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കി

കട്ടപ്പന: ചുട്ടുപൊള്ളുന്ന പനിയുമായാണ് അബിയ ഇന്നലെ ലോംഗ് ജമ്പ് മത്സരത്തിനെത്തിയത്. പനിയായതിനാൽ തന്നെ പരിശീലകരും അദ്ധ്യാപകരും പോലും വിജയം സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ പനിക്കുള്ള മരുന്ന് പോലും കഴിക്കാതെ അബിയ ആൻ ജിജി സീനിയർ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയേക്കാൾ ദൂരം ചാടി സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കി.

മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കി. 4.48 മീറ്റർ ദൂരമാണ് ചാടിയത്. ഒന്നര വർഷമായി പെരുവന്താനം

ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലാണ് അബിയ പരിശീലനം നടത്തുന്നത്. ഹൈജമ്പിൽ അബിയയ്ക്ക് സെക്കൻഡുണ്ടായിരുന്നു. ഇന്ന് നടക്കുന്ന 80 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്നുണ്ട്. കരിനിലം പുലിക്കുന്ന് വെട്ടിക്കിഴക്കേതിൽ സുനു – ജിജിമോൻ ദമ്പതികളുടെ മകളാണ് അബിയ.

Leave A Reply