മലയാള ചിത്രം, ‘ഐ ആം എ ഫാദർ’; ഡിസംബർ 9 ന് തീയേറ്ററിൽ പ്രദർശനത്തിന് എത്തും

മലയാള ചിത്രം, ‘ഐ ആം എ ഫാദർ’; ഡിസംബർ 9 ന് തീയേറ്ററിൽ പ്രദർശനത്തിന് എത്തും. രാജു ചന്ദ്ര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത ചിത്രത്തിൽ ചിത്രത്തിൽ തമിഴ് സംവിധായകൻ സാമിയുടെ അക്കകുരുവിയിലൂടെ പ്രധാനവേഷത്തിലെത്തിയ മഹീൻ, തൊണ്ടി മുതലും ദൃക് സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ മധുസൂദനൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു.

അക്ഷര രാജ്, അനുപമ, സാമി എന്നിവർക്ക് പുറമെ ഇൻഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹൻ, വിഷ്ണു വീരഭദ്രൻ, രഞ്ജൻ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിച്ച ചിത്രത്തിൻ്റെ ഗാനരചനയും,ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. . പ്ലാൻ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സഹ നിർമ്മാണം.

Leave A Reply