മദ്യ-മയക്കു മരുന്ന് ലഹരികൾക്കുമെതിരെ ജന ജാഗ്രത സദസ് സംഘടിപ്പിച്ചു

ചവറ: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം ചവറ യൂണിയന്റെ നേതൃത്വത്തിൽ അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മദ്യ-മയക്കു മരുന്ന് ലഹരികൾക്കുമെതിരെ ജന ജാഗ്രത സദസ് സംഘടിപ്പിച്ചു. ചവറ യൂണിയൻ പ്രസിഡന്റ്‌ അരിനല്ലൂർ സഞ്ജയൻ ഉദ്ഘാടനം ചെയ്തു.

വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ അംബിക രാജേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി കാരയിൽ അനീഷ് ചടങ്ങിൽ മുഖ്യ പ്രഭാക്ഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ഗണേശ റാവു, രഘു, മോഹൻ നിഖിലം,ശോഭ കുമാർ,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ റോസ് ആനന്ദ്, സിബു ലാൽ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply