രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; അസം മുഖ്യമന്ത്രിയ്ക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ്

അഹമ്മദാബാദ്: രാഹുൽ ഗാന്ധിയെ ഇറാഖ് മുൻ പ്രസിഡൻറ് സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ദ ബിശ്വ ശർമ്മക്ക് മറുപടിയുമായി കോൺഗ്രസ്. ‘നിങ്ങളുടെ നേതാവ് താടി വളർത്തിയപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞില്ല, ഞങ്ങൾ യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന്’ കോൺഗ്രസ് കൂട്ടിച്ചേർത്തു.

ബി.ജെ.പിയെ നോക്കി ചിരിക്കാൻ തോന്നുന്നുവെന്ന് കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് പറഞ്ഞു. ‘അവർ ഇത്ര താഴ്ന്നുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അവരുടെ നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അടുത്തിടെ താടി വളർത്തിയിരുന്നു, പക്ഷേ ഞങ്ങൾ ഒന്നും പറഞ്ഞില്ല. ഞങ്ങൾ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന യാത്രയിലല്ല അടച്ചിട്ട വാതിലിനുള്ളിലാണ് ഗൂഢാലോചന നടക്കുന്നതെന്നും സന്ദീപ് ദീക്ഷിത് വ്യക്തമാക്കി.

Leave A Reply