എ ഗ്രൂപ്പ് ഇതുവരെ മാറി നിന്ന് കളി കണ്ടു , ഇനി കളി കാണിക്കും

ശശി തരൂരിന്റെ മലബാർ പര്യടനത്തിൽ അസ്വസ്ഥരായ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വിഭാഗീയത ആരോപിച്ചു തരൂരിനെതിരെ രംഗത്തുമ്പോൾ തരൂരിന് പിന്നിൽ അണിനിരക്കാൻ എ ഗ്രൂപ്പ് . ഉമ്മൻ ചാണ്ടിയുടെ ആശിർവാദങ്ങളോടെയാണ് തരൂരിന് പിന്നിൽ എ ഗ്രൂപ്പ് അണിനിരക്കുന്നത് .

ഇതുവരെ വി ഡി സതീശൻ- കെ സി വേണുഗോപാൽ കൂട്ടുകെട്ട് പാർട്ടിയെ നിയന്ത്രിക്കുമ്പോൾ മാറി നിന്ന് കളി കാണുകയായിരുന്നു എ ഗ്രൂപ്പ്. എന്നാൽ, ഇനിയങ്ങോട്ട് അങ്ങനെ ആയിരിക്കില്ലന്ന വ്യക്തമാക്കുകയാണ് എ ഗ്രൂപ്പ് നേതൃത്വം .

നമുക്കറിയാം തരൂർ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇറങ്ങിയപ്പോൾ മുതൽ എല്ലാ പിന്തുണയുമായി രംഗത്തുണ്ടായിരുന്നത് എ ഗ്രൂപ്പ് നേതാക്കളായിരുന്നു. തമ്പാനൂർ രവി അടക്കമുള്ളവർ തരൂരിനായി പരസ്യമായി രംഗത്തിറങ്ങി. ടി സിദ്ധിഖാണ് തരൂരിന് നോമിനേഷൻ നൽകാൻ കോഴിക്കോട്ടു നിന്നും ആളുകളെ സംഘടിപ്പിച്ചത്.

ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് തരൂർ അന്ന് പിന്തുണ തേടുകയും ചെയ്തിരുന്നു. സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ബലത്തിൽ കെ സി വേണുഗോപാൽ  – വി ഡി സതീശൻ  കൂട്ടുകെട്ടാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പോലും പല കാര്യങ്ങളിലും  ബാക് ബഞ്ചിലിരുത്തിയിരിക്കുകയാണ് .

ഈ സാഹചര്യത്തിലാണ് കേരള രാഷ്ട്രീയത്തിലേക്ക് എൻട്രി നടത്തിയ തരൂരിനെ പിന്തുണക്കുക എന്ന തന്ത്രത്തിലേക്ക് എ ഗ്രൂപ്പും മാറിയത് . വേണുവിനോടും സതീശനോടുള്ള അമർഷം ഇതിൽ പ്രകടമാണ്. കോൺഗ്രസിൽ വിലക്ക് വിവാദത്തിന് പിന്നാലെ ശശി തരൂറിന് വേദി ഒരുക്കാൻ കോട്ടയത്തെ എ ഗ്രൂപ്പ് തയ്യാറാകുന്നതും പിന്തുണ പറയാതെ പറഞ്ഞുവയ്ക്കുകയാണ് .

ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിൽ വി.ഡി. സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു.

പിന്നീട് വാവാദമയോടെ സതീശന്റെ ചിത്രം ഉൾപ്പെടുത്തി . കൂടാതെ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, കെ. സുധാകരൻ തുടങ്ങിയവരുടെ ചിത്രങ്ങളും .

ഉൾപ്പെടുത്തി പരിപാടിയിൽ ശശി തരൂർ എത്തുന്നത് ഉദ്ഘാടകനായാണ്. ശശി തരൂരിന്റെ മലബാർ പര്യടനത്തോടെയാണ് കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുക്കുന്നത്. കോഴിക്കോട് യൂത്ത് കോൺഗ്രസ് നിശ്ചയിച്ചിരുന്ന സെമിനാർ നേതൃത്വം ഇടപെട്ട് മാറ്റിവെച്ചതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.

‘വർഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാൻ’ എന്ന പ്രമേയത്തിലാണ് യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം.   തരൂർ വിഷയം സംസ്ഥാനത്ത് കൂടുതൽ ചർച്ചയാകുമ്പോൾ തൽക്കാലം വിഷയത്തിൽ ഇടപെടാതിരിക്കാനാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനം .

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയിൽ ചുമതലകൾ നൽകിയിരുന്നില്ല. ഏതായാലും തരൂർ രണ്ടും കൽപ്പിച്ചാണ് . ഒപ്പം എ ഗ്രൂപ്പും . ഇത് രണ്ടു കൂട്ടർക്കും ഗുണകരമാണ് .

എ ഗ്രൂപ്പിന് നേത്രത്വ ഷാമം പരിഹരിക്കുമ്പോൾ തരൂരിന് പിൻബലം വർധിക്കും . കരുതലോടെയാണ് ഇരുകൂട്ടരും നീങ്ങുന്നത്

 

 

 

Leave A Reply