നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും സന്ദർശിച്ച് ആദിത്യ താക്കറെ

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സന്ദർശിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ. മഹാവികാസ് അഗാഡിയിലെ കോൺഗ്രസുമായി സവർക്കറുടെ പേരിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായ ശേഷം പാട്‌നയിലെത്തിയാണ് ശിവസേനാ ഉദ്ധവ് ബാലസാഹേബ് താക്കറെ പാർട്ടി നേതാവ് ആദിത്യ മഹാഖഡ്ബന്ധൻ നേതാക്കൾ കൂടിയായ ഇരുവരെയും കണ്ടത്. ആദിത്യയും തേജസ്വിയും നേരത്തെ ടെലിഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും ആദ്യമായാണ് നേരിൽ കാണുന്നത്.

‘നിതീഷ്ജിയും തേജസ്വജിയും വളരെ നന്നായി അവരുടെ ജോലി ചെയ്യുന്നുണ്ട്’ അരമണിക്കൂർ നേരത്തെ കൂടിക്കാഴ്ചക്ക് ശേഷം ആദിത്യ പ്രതികരിച്ചു. യുവനേതാക്കളായ തങ്ങൾ പരസ്പരം സംവദിക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നും ഈ സൗഹൃദം ദീർഘകാലം മുന്നോട്ട് കൊണ്ടുപോകുമെന്നും (യെ ദോസ്തി ആഗെ ചലേഗി) തങ്ങളെല്ലാവരും ദീർഘ ലക്ഷ്യം തേടി നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply