ഭക്ഷ്യ ശുചിത്വത്തിനും സുരക്ഷയ്ക്കും ആരോഗ്യവകുപ്പിന്റെ പരിശോധന

ചായ്യോം : ജില്ലാ സ്കൂൾ കലോത്സവത്തിനു മുന്നോടിയായി ചായ്യോം ബസാർ, ചായ്യോം, ചോയ്യംകോട് പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.

കലോത്സവ ദിവസങ്ങളിലും തുടർന്നും ശുചിത്വത്തോടെ ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചു വിതരണം ചെയ്യണമെന്നും കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ചെയ്യണമെന്നും നിർദേശിച്ചു.കടകളുടെ സമീപപ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും നിർദേശം നൽകി.

കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.വി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ജെഎച്ച്ഐമാരായ സി.വി.മുരളീധരൻ കയ്യൂർ, കെ.എസ്.ബാബു, കെ.കെ.സജേഷ്, കെ.എൻ.രഞ്ജിത് നരസിംഹൻ നമ്പൂതിരി, ജെപിഎച്ച്എൻ എം.മിനിമോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave A Reply