‘ജയിലിൽ കടുത്ത പട്ടിണിയാണ് കേട്ടോ, ആർക്കും സംശയമില്ലലോ അല്ലെ’; പിന്നാലെ ആംആദ്മി മന്ത്രി സമൃദ്ധമായി ജയിലിൽ ആഹാരം കഴിക്കുന്നു, ദൃശ്യങ്ങൾ പുറത്ത്…!

ഡൽഹി : തീഹാർ ജയിലിൽ തടവിൽ കഴിയുന്ന ഡൽഹി മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദർ ജയിനിന്റെ പുതിയ വീഡിയോ പുറത്ത്. സത്യേന്ദർ ജെയിൻ സെല്ലിൽ ആഹാരം കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞുവെന്നുമുള്ള സത്യേന്ദർ ജെയിനിന്റെ വാദത്തിനിടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പഴങ്ങൾ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സത്യേന്ദർ ജെയിനിനെ സെല്ലിൽ മസാജ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും നേരത്തെ വിവാദമായിരുന്നു. കള്ളപ്പണ കേസിലാണ് ദില്ലി ആരോഗ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.

സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ കാൽ തിരുമ്മിക്കൊടുത്ത സഹ തടവുകാരൻ ബലാംത്സംഗ കേസിലെ പ്രതിയെന്ന് കഴിഞ്ഞ ദിവസം തിഹാർ ജയിൽ വൃത്തങ്ങൾ. റിങ്കു എന്ന പ്രതിയാണ് മസാജ് ചെയ്തത്. ഫിസിയോ തെറാപ്പിസ്റ്റ് അല്ലെന്നും ജയിൽ വൃത്തങ്ങൾ പറഞ്ഞു. സത്യേന്ദർ ജെയിന്റെ കാ തിരുമ്മുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Leave A Reply