‘സദ്ദാമിനെപ്പോലെയുണ്ട്…..’; രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി, ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ജനങ്ങൾ…..!

അഹമ്മദബാദ്: രാഹുൽ ഗാന്ധിയെ മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ഹിമന്ത ബിശ്വശർമ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിലെ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി നടന്ന പൊതുയോഗത്തിൽ വെച്ചായിരുന്നു പരാമർശം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തെയും ശർമ്മ പരിഹസിച്ചു. വിസിറ്റിങ് പ്രൊഫസറെ പോലെയാണ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് സന്ദർശനം നടത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹിമാചൽ പ്രദേശിൽ രാഹുൽ ഗാന്ധി പ്രചാരണംപോലും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് രാഹുൽ ഗാന്ധി പോകുന്നത്. കാരണം അദ്ദേഹത്തിന് പരാജയ ഭീതിയാണെന്ന് ഹിമന്ത ബിശ്വ ആരോപണം ഉയർത്തുന്നു.

Leave A Reply