തുഷാർ വെള്ളാപ്പള്ളി മുങ്ങി ; ഔട്ട് നോട്ടീസുമായി പോലീസ് വലവിരിച്ചു

ഒടുവിൽ തുഷാർ വെള്ളാപ്പള്ളിയെ കാണാനുമില്ല . മുങ്ങി . എത്രനാൾ ഇങ്ങനെ മുങ്ങി നടക്കും സഖാവേ ? കണ്ടു കിട്ടുന്നവർ അറിയിക്കണമെന്നും പറഞ്ഞു കേരള പൊലീസല്ല തെലുങ്കാന പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ് .

നാളെ സംസ്ഥാനം ഭരിക്കേണ്ട മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ഒരു കേഡർ പാർട്ടിയുടെ സമരാധ്യനായ അധ്യക്ഷനെയാണ് കാണാതായിരുന്നത് . അദ്ദേഹം കേരളം ജനതയുടെ പൊന്നോമന പുത്രനാണ് . അദ്ദേഹത്തെ കാണാതായിട്ട് കേരളാ സർക്കാരോ കേരളാ പൊലീസോ അന്വഷിക്കുന്നില്ലേ ? ഇതെന്ത് മറിമായം ?

അപ്പോൾ കേരളാ പോലീസിനില്ലാത്ത തുഷാർ സ്നേഹം തെലുങ്കാന സർക്കാരിനുണ്ട് അല്ലേ ? തെലങ്കാനയില്‍ അദ്ദേഹം പിടികിട്ടാ പുള്ളിയാണ് . ഓപ്പറേഷന്‍ താമരയിലൂടെ ടിആർഎസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസിലാണ് ലുക്കൗട്ട് നോട്ടിസ്.

ഓപ്പറേഷന്‍ താമര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് പോലീസിന്റെ ഈ നടപടി. ഡോ. ജഗ്ഗു സ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.  തുഷാര്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കൊച്ചിയിലെ അമൃതാ ആശുപത്രി ഡോക്ടര്‍ ജെഗു സ്വാമി എന്നിവരോട് ചോദ്യംചെയ്യലിന്ഹാജരാകാന്‍ തെലങ്കാന പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ഹൈദരാബാദിലെ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെത്താനായിരുന്നു നിര്‍ദേശം.

ഓപ്പറേഷന്‍ താമര ചര്‍ച്ചയ്ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരും സംഭാഷണങ്ങളില്‍ പലതവണ പേരാവര്‍ത്തിച്ചതാണു തുഷാറിനെയും ബി.എല്‍. സന്തോഷിനെയും ജഗു സ്വാമിയെയും ചോദ്യം ചെയ്യാൻ  വിളിപ്പിക്കാനുള്ള കാരണം.

അറസ്റ്റിലായ മൂന്നുപേരെയും അഹമ്മദാബദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടു മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തന്നെ ആരോപിച്ചിരുന്നു. തൊട്ടടുത്ത ദിവസം പണം വാഗ്ദാനം ചെയ്ത, ജഗു സാമിയെ തേടി പൊലീസ് ഇടപ്പള്ളിയിെല അമൃതാ ആശുപത്രിയില്‍ റെയ്ഡ് നടത്തി. ഇതിനു പിറകെയാണു തുഷാറിനു നോട്ടിസ് അയച്ചത്.

കേസ് സിബിഐയ്ക്കു കൈമാറണെന്ന ബി.ജെ.പി. ആവശ്യം കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലാക്കി. ടി.ആര്‍.എസിന്റെ നാലു എം.എല്‍.എമാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്തെത്തിയ മൂന്നുപേര്‍ കഴിഞ്ഞമാസം 27നാണ് അറസ്റ്റിലായത്.

ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും തെലങ്കാന പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചവരോട് യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലാത്ത നിലപാടാണ് തെലുങ്കാന പൊലീസ് സ്വീകരിക്കുന്നത്. അതേസമയം തുഷാറിന്റെ സാമ്പത്തിക ഇടപെടുകൾ കൂടി തെലുങ്കാന പൊലീസ് അന്വേഷിക്കും. ഇതും തുഷാറിന് വെല്ലുവിളിയാണ്.

കേസിൽ കൊച്ചിയിൽ പലയിടത്തുമായി പരിശോധനിലാണ് തെലുങ്കാന പൊലീസ്. കൊല്ലത്തെ വള്ളിക്കാവിലെ ആശ്രമത്തിൽ അടക്കം ഡോ. ജഗ്ഗു സ്വാമിയെ തേടി തെലുങ്കാന പൊലീസ് എത്തിയിരുന്നു. ഏതായാലും തുഷാറിന് കണ്ടക ശനിയാണ് .

പൂത്തിറങ്ങാൻ പറ്റാതെ പിടികിട്ടാ പുള്ളിയെപ്പോലെ മുങ്ങി നടക്കേണ്ട ഒരവസ്ഥ . ചിന്തിക്കാൻ പോലും പറ്റുന്നതല്ല . എന്ത് ചെയ്യാം കലികാലം .

Video Link

https://youtu.be/1TkUcYV0j_c

Leave A Reply