പ്രവർത്തകർ കൂട്ടത്തോടെ തരൂർ പക്ഷത്തേക്ക് ; പ്രതീക്ഷ ഭാവി മുഖ്യമന്ത്രി

പ്രവർത്തകർ കൂട്ടത്തോടെ തരൂർ പക്ഷത്തേക്ക്; പ്രതിരോധം നഷ്ടപ്പെട്ട് മുൻനിര നേതാക്കൾ; കൂറുമാറാൻ തക്കം പാർത്ത് ഇടത്തരം നേതാക്കൾ; തരൂരിനൊപ്പം ചേരാൻ തീരുമാനിച്ച് യൂത്ത് കോൺഗ്രസ്; മലബാറിലെ ‘രാഘവ തന്ത്രം’ മുമ്പിൽ വയ്ക്കുന്നത് മുഖ്യമന്ത്രിയായി വിശ്വപൗരനെ; രണ്ടു ദിവസം കൊണ്ട് കേരളത്തിലെ കോൺഗ്രസിൽ കൂടുന്നത് അഴിച്ചു വിട്ട തരൂരിസം

സുധാകരനിസം പോലെ സംസ്ഥാന കോൺഗ്രസ്സിൽ തരൂരിരസം പടർന്ന് പന്തലിക്കുന്നു .
നേതൃത്വത്തെ വെല്ലുവിളിച്ചു തരൂരിന്റെ മലബാറിലെ ജില്ലാതല പര്യടനങ്ങൾ ഏകോപിപ്പിക്കുന്ന രാഘവൻ വേദികളിൽ ആവർത്തിക്കുന്നത് ഒരു കാര്യമാണ് , കോൺഗ്രസ് തിരിച്ചുവരണമെങ്കിൽ നേതൃത്വത്തിൽ തരൂർ വേണം.

നിലവിലെ നേതൃത്വത്തിൽ തൃപ്തി പോരാത്തതാണ് തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാൻ രാഘവൻ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നിൽ. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലും രാഘവൻ തരൂരിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിപ്പോൾ സാധാരണ അണികളും ഏറ്റെടുക്കുന്നു.

കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് നേതൃത്വം തരൂരിനെ ഒഴിവാക്കിയെങ്കിലും ജില്ലകളിൽ തരൂരിനൊപ്പമാണ് യൂത്ത് കോൺഗ്രസ്. തരൂരിസത്തിൽ മുസ്ലിം ലീഗും പ്രതീക്ഷ വയ്ക്കുന്നു . അങ്ങനെ കോൺഗ്രസ്സിന്റെ മാത്രമല്ല യു ഡി എഫിന്റെ പ്രതീക്ഷയായി ശശി തരൂർ മാറുകയാണ്.

പ്രവർത്തകർ കൂട്ടത്തോടെ തരൂർ പക്ഷത്തേക്ക് വരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുന്നത് . തരൂരിനെതിരായ വാദങ്ങളിൽ പ്രതിരോധം നഷ്ടപ്പെട്ട് മുൻനിര നേതാക്കൾ പെടാപാടുപെടുകയാണ് . കെപിസിസി അധ്യക്ഷൻ കെ സുധാകരനും കെ മുരളീധരനും തരൂരിനെ അനുകൂലിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശനും തരൂരിന്റെ മുന്നേറ്റത്തെ തടയാനാകുന്നില്ല.

രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും പ്രതിസന്ധിയിയി . ഉമ്മൻ ചാണ്ടിയാകട്ടെ തരൂരിനൊ നെഞ്ചോട് ചേർത്ത് നിറുത്തിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ കൂറുമാറാൻ തക്കം പാർത്ത് ഇടത്തരം നേതാക്കൾ ഗ്രൂപ്പുകളിൽ നിറയുന്നു. തരൂരിനൊപ്പം ചേരാൻ യൂത്ത് കോൺഗ്രസും തയ്യാറെടുക്കുകയാണ് .

രണ്ടു ദിവസം കൊണ്ട് കേരളത്തിലെ കോൺഗ്രസിൽ കൂടുന്നത് അഴിച്ചു വിട്ട ഭൂതം പോലെ തരൂരിസം ആണെന്നതാണ് യാഥാർഥ്യം  . ഭാവി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തരൂർ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറയുന്നു. ഇതിന് പിന്നിൽ കരുതലോടെ കരുക്കൾ നീക്കിയ എംകെ രാഘവനാണ്. കോഴിക്കോട്ടേയും കണ്ണൂരിനേയും ഇളക്കി മറിച്ച തരൂർ മലപ്പുറത്തെത്തിയപ്പോൾ സ്വീകരിച്ചത് മുസ്ലിം ലീഗും.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും സംവദിക്കാൻ കഴിയുന്ന നേതാവാണ് തരൂർ എന്ന് രാഘവൻ ഓർമിപ്പിക്കുന്നു. ‘ശശി തരൂരിന്റെ പരിപാടിക്കായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. അത്തരമൊരു മനുഷ്യൻ കോൺഗ്രസിനായി വരുമ്പോൾ ഇരു കൈയും നീട്ടി സ്വീകരിക്കേണ്ടേ?’ എന്നാണ് രാഘവൻ ചോദിക്കുന്നത് .

തരൂരിന്റെ ജില്ലാ പര്യടനങ്ങൾ ഏകോപിപ്പിക്കുന്ന രാഘവൻ നടത്തുന്നത് വിഭാഗീയ പ്രവർത്തനമാണെന്നാണ് കെസി വേണുഗോപാലിന്റെ അഭിപ്രായം . തരൂർ പരിപാടികളിൽ പങ്കെടുക്കുന്നതിന് ആരും എതിരല്ല. എന്നാൽ അതൊരു പര്യടന പരിപാടിയായി എം.കെ.രാഘവൻ ആസൂത്രണം ചെയ്യുന്നത് വിഭാഗീയത പ്രവർത്തനങ്ങളുടെ തുടക്കമാണെന്ന് വരുത്താനാണ് വേണുവിന്റെ നീക്കം.

വിഡി സതീശന്  തരൂരിനെ തള്ളി പറയാനാകുന്നില്ല. ‘ശശി തരൂരിനു വിലക്കുണ്ടോ എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് മറുപടി പറയും. ഞാൻ എന്തിനാണ് പറയുന്നത്? എല്ലാവരും കയറി പറയേണ്ടതില്ല. അത് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്. ഒരു നേതാവിനെതിരെ മറ്റൊരു നേതാവ് എന്ന തരത്തിൽ അടിക്കുറിപ്പ് കൊടുക്കാൻ ആവശ്യമായതൊന്നും എന്നിൽനിന്നു കിട്ടില്ല.’-ഇതായിരുന്നു സതീശന്റെ  മറുപടി.

Video Link

https://youtu.be/zrgt3bJOc08

Leave A Reply