പ​​​ള്ളി പെ​​​രു​​​ന്നാ​​​ളി​​​നി​​​ടെ യു​​​വാ​​​വി​​​നെ ആ​​​ക്ര​​​മി​​​ച്ചു : രണ്ടുപേർ കൂടി പിടിയിൽ

വാ​​​ക​​​ത്താ​​​നം: പ​​​ള്ളി പെ​​​രു​​​ന്നാ​​​ളി​​​നി​​​ട​​​െയു​​​വാ​​​വി​​​നെ ആ​​​ക്ര​​​മി​​​ച്ച സംഭവത്തിൽ ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​പേ​​​ർ കൂ​​​ടി പൊലീസ് പിടിയിൽ. വാ​​​ക​​​ത്താ​​​നം ഏ​​​റ​​​ത്ത് ലി​​​ബി​​​ന്‍ ബാ​​​ബു (29), വാ​​​ക​​​ത്താ​​​നം ചി​​​റ​​​മ​​​റ്റേ​​​ല്‍ മ​​​നോ​​​ജ്മോ​​​ന്‍ (46) എ​​​ന്നി​​​വ​​​രാണ് പിടിയിലായത്. വാ​​​ക​​​ത്താ​​​നം പൊലീ​​​സ് ആണ് അ​​​റ​​​സ്റ്റ് ചെ​​​യ്തത്.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച സെ​​​ന്‍റ് ജ​​​യിം​​​സ് സി​​​എ​​​സ്‌​​​ഐ പ​​​ള്ളി പെ​​​രു​​​ന്നാ​​​ള്‍ ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യ സി​​​ജോ ജോ​​​സ​​​ഫി​​​നെ പ്ര​​​തി​​​ക​​​ൾ സം​​​ഘം ചേ​​​ർ​​​ന്ന് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​രു​​​നാ​​​ളി​​​നി​​​ട​​​യി​​​ല്‍ പ്ര​​​തി​​​ക​​​ളും സി​​​ജോ​​​യും ത​​​മ്മി​​​ല്‍ വാ​​​ക്കു​​​ത​​​ര്‍ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ഇ​​​വ​​​ര്‍ ഇ​​​യാ​​​ളെ ആ​​​ക്ര​​​മി​​​ച്ച​​​ത്. ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ന്‍ ചെ​​​ന്ന സി​​​ജോ​​​യു​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യും പ്ര​​​തി​​​ക​​​ള്‍ മ​​​ർ​​​ദ്ദി​​​ച്ചു.

ഗു​​​ണ്ട മോ​​​നു​​​രാ​​​ജ്, യ​​​ദു​​​കൃ​​​ഷ്ണ​​​ന്‍, എ. ​​​ആ​​​ന​​​ന്ദ്, ജോ​​​ജോ ജോ​​​സ​​​ഫ്, റോ​​​ഷ​​​ന്‍ മോ​​​ന്‍ എ​​​ന്നീ അ​​​ഞ്ചു​​​പേ​​​രെ പൊലീസ് നേ​​​ര​​​ത്തെ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്നാ​​​ണ് ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ര​​​ണ്ടു പേ​​​രെ​​​കൂ​​​ടി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​തോ​​​ടെ കേ​​​സി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട മു​​​ഴു​​​വ​​​ന്‍ പ്ര​​​തി​​​ക​​​ളും അറസ്റ്റി​​​ലാ​​​യി.

എ​​​സ്എ​​​ച്ച്ഒ ടി.​​​എ​​​സ്. റെ​​​നീ​​​ഷ്, എ​​​സ്‌​​​ഐ അ​​​നി​​​ല്‍കു​​​മാ​​​ര്‍, എ​​​എ​​​സ്‌​​​ഐ കെ.​​​എ​​​സ്. സു​​​നി​​​ല്‍, സി​​​പി​​​ഒ​​​മാ​​​രാ​​​യ ലാ​​​ല്‍ ച​​​ന്ദ്ര​​​ന്‍, ബി​​​ജു ഏ​​​ബ്ര​​​ഹാം, ലൈ​​​ജു, നി​​​യാ​​​സ്, എ​​​ന്‍.​​​ജെ. സെ​​​ബാ​​​സ്റ്റ്യ​​​ന്‍, പി.​​​പി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്നാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave A Reply