‘ഷെഫീക്കിന്റെ സന്തോഷം’ : പുതിയ ടീസർ പുറത്തിറങ്ങി

നവാഗതനായ അനൂപ് പന്തളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന സിനിമ ക്ലീൻ U സർട്ടിഫിക്കറ്റുമായി 25ന്  പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയിലെ പുതിയ ടീസർ പുറത്തിറങ്ങി.

അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിര്‍വഹിക്കുന്നത് എൽദോ ഐസക്കാണ്. നൗഫൽ അബ്‍ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ സം​ഗീത സംവിധാനം ഷാൻ റഹ്മാനാണ്. നായകനായ ഉണ്ണി മുകുന്ദന്റെ അച്ഛൻ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ ഉണ്ട്.

Leave A Reply