യുവാക്കളെ ആക്രമിച്ച് കവർച്ച നടത്തിയ സംഘം പൊലീസ് പിടിയിലായി

കൊല്ലം: യുവാക്കളെ ആക്രമിച്ച് കവർച്ച നടത്തിയ സംഘം പൊലീസ് പിടിയിലായി. കൊല്ലം പുള്ളിക്കട പുതുവലിൽ സ്വദേശികളായ ചന്ദ്രു (21), മണികണ്ഠൻ (29), ജോണി (27) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.

ആറിന് രാത്രി ഒന്നിന് മദ്യം വാങ്ങിനൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബാലരാമപുരം സ്വദേശികളായ രണ്ടുപേരെ ഓട്ടോയിൽ കയറ്റി പുള്ളിക്കട കോളനിയിലെത്തിച്ച് രണ്ടു പവൻ മാലയും 18000 രൂപയും മൊബൈൽ ഫോണും കവരുകയായിരുന്നു.

ഈസ്റ്റ് ഇൻസ്പെക്ടർ അരുണിന്‍റെ നേതൃത്വത്തിൽ എസ്.ഐ രഞ്ചു, എ.എസ്.ഐ ബിന്ദു, സി.പി.ഒമാരായ അനു, ശ്രീഹരി, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply