വീട്ടിൽ സൂക്ഷിച്ചിരുന്ന ആമ്പർ ഗ്രിസ് പൊലീസ് പിടികൂടി

പുനലൂർ: ചെങ്കോട്ട വിശ്വനാഥപുരത്തിനു സമീപം മാവടിക്കലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 41.50 ലക്ഷം രൂപ വില വരുന്ന ആമ്പർ ഗ്രിസ് (തിമിംഗലം ഛർദി) ചെങ്കോട്ട പൊലീസ് പിടികൂടി. വിശ്വനാഥപുരം സ്വദേശി തങ്കച്ചൻ (65), മകൻ വർഗീസ് (35) എന്നിവരെ അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.770 കിലോ തൂക്കം വരുന്ന ആമ്പർ ഗ്രിസ് കണ്ടെടുത്തത്. സൗന്ദര്യ വർധക വസ്തുക്കളും പെർഫ്യൂമുകളും നിർമിക്കുന്നതിന് ഉപയോഗിക്കുന്നതാണ് ആമ്പർ ഗ്രീസ് പല രാജ്യങ്ങളും തിമിംഗലത്തിന് വംശനാശ ഭീഷണി നേരിടുമെന്ന് കണ്ട് ആമ്പർഗ്രിസിന്റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്.

Leave A Reply