‘കാൽനൂറ്റാണ്ടിനുള്ളിൽ ഇന്ത്യ ലോകശക്തിയാകും, അല്ലെങ്കിൽ ഞാൻ ആക്കും’: മുകേഷ് അംബാനി

അടുത്ത 25 വർഷം കൊണ്ട് ഇന്ത്യ 40 ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 2047 ആകുമ്പോഴേക്കും സാമ്പത്തിക അടിസ്ഥാനത്തിൽ ഇന്ത്യ 13 മടങ്ങ് വളർച്ച കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പ്രധാന ശക്തിയാവുക ക്ലീൻ എനർജി വിപ്ലവമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ ഭാവിയെ കുറിച്ച് ഗൗദം അദാനിയേക്കാൾ പ്രതീക്ഷയാണ് മുകേഷ് അംബാനിക്കുള്ളത്. അദാനിയുടെ വിലയിരുത്തൽ പ്രകാരം 2050 ഓടെ ഇന്ത്യ 30 ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയായാണ് മാറുക. സാമൂഹിക-സാമ്പത്തിക രംഗത്ത് വരുന്ന വലിയ മാറ്റം ഇതിന് ശക്തിയേകുമെന്നാണ് അദ്ദേഹം വ്യക്തമാക്കി.

Leave A Reply