നാലു യുവതികൾ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: ആരോപണവുമായി യുവാവ്

ജലന്ധർ: നാലു യുവതികൾ കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവാവ്. പഞ്ചാബിലെ ജലന്ധറിൽ നടനന്ന സംഭവത്തിൽ 20 വയസിൽ താഴെയുള്ളവരെന്ന് തോന്നിക്കുന്ന നാല് യുവതികൾ ചേർന്ന് തന്നെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഫാക്ടറി ജീവനക്കാരനായ യുവാവ് പറയുന്നു. മയക്കുമരുന്ന് നൽകി ലൈംഗികായി പീഡിപ്പിച്ചശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതായും യുവാവ് ആരോപിച്ചു.

സംഭവത്തെ കുറിച്ച് യുവാവ് പോലീസിൽ പരാതിപ്പെട്ടിട്ടില്ല. തനിക്ക് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് യുവാവ് പ്രാദേശിക മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു. താൻ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും ഇയാൾ പറഞ്ഞു. ജീവനോടെ തിരിച്ചെത്തിയതിനാൽ പരാതി നൽകേണ്ടെന്ന് ഭാര്യ ആവശ്യപ്പെട്ടതായും കുടുംബത്തിന് അതാണ് പ്രധാനമെന്നും യുവാവ് വ്യക്തമാക്കി.

ഇയാൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ;

തിങ്കളാഴ്ച ജോലി കഴിഞ്ഞ് ഫാക്ടറിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, നാല് പെൺകുട്ടികൾ കാറുമായി തന്‍റെ സമീപം എത്തി. കാർ ഓടിച്ചിരുന്ന പെൺകുട്ടി ഒരു മേൽവിലാസം എഴുതിയ പേപ്പർ നൽകിയിട്ട്, അത് അറിയാമോയെന്ന് ചോദിച്ചു. അത് വായിക്കാൻ തുടങ്ങിയ ഉടൻ, പെൺകുട്ടി തന്റെ കണ്ണുകളിൽ എന്തോ സ്പ്രേ ചെയ്തു, അതിനുശേഷം ഒന്നും കാണാൻ കഴിഞ്ഞില്ല, ഒടുവിൽ ബോധരഹിതനായി. ബോധം വന്നപ്പോൾ, കൈകൾ പിന്നിൽ കെട്ടിയിട്ട് കണ്ണ് മൂടി കാറിൽ യുവതികളുടെ ഇടയിൽ ഇരിക്കുകയായിരുന്നു.

തുടർന്ന്, പെൺകുട്ടികൾ തന്നെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നൽകി. പെൺകുട്ടികൾ മദ്യം കഴിക്കുകയായിരുന്നെന്നും തന്നെയും നിർബന്ധിച്ച് കുടിപ്പിച്ചു. പിന്നീട് നാലുപേരും മാറിമാറി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. പുലർച്ചെയോടെ പെൺകുട്ടികൾ തന്നെ കൈകൾകെട്ടി കണ്ണ് മൂടി അവിടെ നിന്ന് പോയി. പെൺകുട്ടികൾ എല്ലാവരും ഇംഗ്ലീഷിലാണ് പരസ്പരം സംസാരിച്ചത്. ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ നിന്നുള്ളവരാണെന്ന് തോന്നുന്നു.

സംഭവത്തെക്കുറിച്ച് വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന്, പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് വിഭാഗം വിഷയത്തിൽ സ്വമേധയാ അന്വേഷണം ആരംഭിച്ചു.

Leave A Reply