തിരുവനന്തപുരത്തെ സമരാഭാസം ആർക്ക് വേണ്ടി ? എന്തിന് വേണ്ടി

 ഒരു വീഡിയോ കാണിക്കാം  കണ്ടതിന് ശേഷം ബാക്കി പറയാം . കണ്ടല്ലോ കഴിഞ്ഞ കുറെ ദിവസങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്ന പേക്കൂത്താണ് . എന്തിനാണ് ഈ സമരാഭാസം പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത് ?

അരിയുടെ വില കുറക്കാനോ ? അതോ റേഷനരിയും മണ്ണെണ്ണയും കിട്ടാത്തതുകൊണ്ടോ ? അതോ പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാനോ ? അതുമല്ലങ്കിൽ ഗ്യാസിന്റെ വില കുറക്കാനോ ? ഇതിനൊന്നുമല്ല മേയർ ആര്യ രാജേന്ദ്രൻ രാജി വയ്ക്കുന്നതിനാണ് ?

എന്തിനാണ് അവർ രാജി വയ്ക്കേണ്ടത് ? അവർ അവരുടെ പാർട്ടി സെക്രട്ടറിയ്ക്ക് കത്ത് എഴുതിയതിന് . അത് വെറും കത്തല്ല ജോലിക്ക് ആളിനെ വേണമെന്ന് കാണിച്ചു ജോലി വേണ്ടവരായ പാർട്ടിക്കാരുടെ ലിസ്റ്റിനുവേണ്ടി കത്തയച്ചു . അതുകൊണ്ട് മേയർ രാജിവയ്ക്കണം .

എന്താ രാജി വയ്ക്കാത്തത് ? വച്ചുകൂടെ ? ഞങ്ങൾ പറഞ്ഞാൽ രാജി വച്ചോണം . ഗുരുതരമായ തെറ്റല്ലേ ചെയ്തത് . സത്യപ്രതിജ്ഞാ ലംഘനമല്ലേ ? അപ്പോൾ എന്തുകൊണ്ട് രാജി വച്ചുകൂടാ ? അങ്ങനെ നിങ്ങൾ പറഞ്ഞാൽ രാജി വയ്ക്കാനുള്ളതാണോ ഈ മേയർ സ്ഥാനം ?

നിങ്ങളാണോ അതായത് ബിജെപിക്കാരോ കോൺഗ്രസ്സുകാരോ ആണോ ആര്യാ രാജേന്ദ്രനെ മേയറാക്കിയത് ? അങ്ങനെ ആയിരുന്നെങ്കിൽ നിങ്ങൾ ഇത്രയും സമരമൊന്നും നടത്തണ്ടാ പറയുമ്പോഴേ രാജി വച്ചേനെ . നിങ്ങൾക്ക് ഉറപ്പുണ്ടോ ഈ കത്ത് ആര്യ രാജേന്ദ്രൻ തന്നെ എഴുതിയതാണെന്ന് ?

അവർ പറഞ്ഞില്ലേ അവരല്ല കത്തെഴുതിയതെന്ന് , അവർ അറിഞ്ഞതുപോലുമില്ലന്ന് . അവരാണ് എഴുതിയതെങ്കിൽ അവർ തന്നെ അന്വഷിക്കാൻ പൊലീസിന് കത്ത് കൊടുക്കുമോ ? ക്രൈം ബ്രാഞ്ച് അന്വഷിക്കുകയല്ലേ ? അന്വഷിച്ചു തെളിയിക്കട്ടെ . അവരാണ് കത്ത് എഴുതിയതെങ്കിൽ നിങ്ങൾ പറയണ്ടാ അവരുടെ പാർട്ടി സിപിഎം പറഞ്ഞോളും രാജി വയ്ക്കാൻ .

നിങ്ങൾ കഴിഞ്ഞ മൂന്നാഴ്ചയായി കോർപ്പറേഷനിൽ ഈ ആഭാസം നടത്തുന്നതുകൊണ്ട് ഭരണം സ്തംഭിച്ചിരിക്കുവല്ലേ ? സാധാരണക്കാരായ ആളുകളുടെ ആവശ്യങ്ങൾ നടക്കുന്നുണ്ടോ ? ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ സേവിക്കാൻ സ്വയം ആ പണി ഏറ്റെടുത്ത് വീടുകൾ കയറിയിറങ്ങി തെണ്ടി യല്ലേ നാട്ടുകാരുടെ വോട്ട് പിടിച്ചു വാങ്ങിച്ചത് ?

നിങ്ങളുടെ വാർഡിലുള്ളവർ നിങ്ങളിൽ പ്രതീക്ഷയർപ്പിച്ചല്ലേ വോട്ട് തന്നെ നിങ്ങളെ വിജയിപ്പിച്ചത് ? അവരുടെ എന്തെങ്കിലും ആവശ്യങ്ങൾ കോർപ്പറേഷനിൽ നടക്കുന്നുണ്ടോ ? നടക്കാൻ നിങ്ങൾ സമ്മതിക്കുന്നുണ്ടോ ?

അപ്പോൾ നിങ്ങൾക്ക് വോട്ട് തന്നു വിജയിപ്പിച്ച വോട്ടർമാരെ വേണം തല്ലാൻ . ആരെയാ നിങ്ങൾക്ക് വോട്ട് തന്നു വിജയിപ്പിച്ച വോട്ടർമാരെ വേണം തല്ലാൻ . നിങ്ങൾക്ക് വോട്ട് തന്ന് നിങ്ങളെ വിജയിപ്പിച്ചതുകൊണ്ടല്ലേ നിങ്ങൾ ഈ ആഭാസം തോന്ന്യവാസം നടത്തുന്നത് ?

പ്രതിഷേധിക്കണം സമരം ചെയ്യണം വേണ്ടായെന്നല്ല പറയുന്നത് . പക്ഷെ അത് ഇതുപോലെ ആകരുത് . ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കണം . പാവത്തുങ്ങളായ എത്രയോ പേരാണ് പല ആവശ്യങ്ങൾക്കായി എത്തുന്നത് . അവരെ ബുദ്ധിമുട്ടിക്കരുത് . പാവങ്ങളുടെ കണ്ണീര് വീഴ്ത്തരുത് . അത്താഴപ്പട്ടിണിക്കാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് . അത്രയേ പറയുവാനുള്ളു .

നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാൻ സമരം ചെയ്യ് . പെട്രോളിന്റെയും ഗാസിന്റെയും വില കുറയ്ക്കാൻ സമരം ചെയ്യ് , അല്ലാതെ മേയർ ആര്യ രാജേന്ദ്രന്റെ പിന്നാലെ നടക്കാതെ ജനങ്ങൾക്കാവശ്യമുള്ള അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി സമരം ചെയ്യ് . കേരള ജനത നിങ്ങൾക്കൊപ്പം ഉണ്ടാകും . ആര്യാ രാജേന്ദ്രൻ രാജി വച്ചാലും ഇല്ലങ്കിലും ഇവിടുത്തെ സാധാരണക്കാർക്ക് ഒന്നും സംഭവിക്കില്ല .

 

 

 

 

Leave A Reply