കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടുതേടി ഖാര്‍ഗെ, പ്രചാരണത്തിനിറങ്ങി ചെന്നിത്തലയും

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടുതേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് ഖാര്‍ഗെ പ്രചാരണത്തിന് ആരംഭം കുറിച്ചത്. കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഖാര്‍ഗെയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തി.

രാവിലെ ഗുജറാത്തിലും വൈകുന്നേരം മഹാരാഷ്ട്രയിലുമാണ് രമേശ് ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കു വേണ്ടി വോട്ടു തേടുക. ചെന്നിത്തല കോണ്‍ഗ്രസ് ഭാരവാഹി അല്ലാത്തതിനാല്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

നേതൃത്വവും തെരഞ്ഞെടുപ്പ് സമിതിയും ഖാര്‍ഗെയെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിക്കുകയല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പിച്ച് ഉണ്ടാക്കിയിരിക്കുന്നത് ആരെ സഹായിക്കാനാണെന്ന് നോക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കിട്ടുന്ന പിച്ചില്‍ കളിക്കുന്നു. അതില്‍ പരാതിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply