ഓപ്പറേഷൻ ചക്ര’യിൽ ഇതുവരെ 26 പേരെ അറസ്റ്റ് ചെയ്തതായി സി.ബി.ഐ

‘ഓപ്പറേഷൻ ചക്ര’യിൽ ഇതുവരെ 26 പേരെ അറസ്റ്റ്ചെയ്തതായി സി.ബി.ഐ. അറിയിച്ചു. സംസ്ഥാന പോലീസ്, അന്താരാഷ്ട്ര പോലീസായ ഇന്റർപോൾ, വിവിധ രാജ്യങ്ങളിലെ ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് ഇതു നടപ്പാക്കിയത്. അറസ്റ്റിലായവരിൽ 16 പേരെ കർണാടക പോലീസും ഏഴുപേരെ ഡൽഹി പോലീസും രണ്ടുപേരെ പഞ്ചാബ് പോലീസും ഒരാളെ അന്തമാൻ ആൻഡ് നിക്കോബാർ പോലീസുമാണ് പിടികൂടിയത്.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളും ഇന്റർപോളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സംസ്ഥാന പോലീസിന്റെ സഹകരണത്തോടെ തിരച്ചിൽ നടത്തിയത്. രാജ്യമെമ്പാടും 115 ഇടങ്ങളിൽ തിരച്ചിൽ നടത്തി. ഇന്ത്യയിലിരുന്ന് അന്താരാഷ്ട്രതലത്തിൽവരെ കുറ്റകൃത്യം നടത്തുന്ന സൈബർ ക്രിമിനലുകളെ പിടികൂടുകയായിരുന്നു ലക്ഷ്യം.

Leave A Reply