സഞ്ജുവിന്റെ കൂടെ അഭിനയിച്ച്‌ കുറച്ചു കാര്യങ്ങള്‍ പഠിച്ചു! പക്ഷെ, അതു പുറത്തു പറയാന്‍ പറ്റില്ല; ‘ഗ്രേസ് നല്ല ഗ്രേസ്ഫുള്ളായി മറുപടി പറയും’; സഹതാരങ്ങള്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് മമ്മൂട്ടി

‘റോഷാക്ക്’ എന്ന ചിത്രത്തിന്റെ പ്രചരണത്തിനായെത്തുന്ന മമ്മൂട്ടിയുടെ അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. അഭിമുഖങ്ങള്‍ക്കിടയില്‍ പല വിഷയങ്ങളിലുളള തന്റെ അഭിപ്രായങ്ങളും മമ്മൂട്ടി പറഞ്ഞിരുന്നു. റോഷാക്കില്‍ അഭിനയിച്ച സഹതാരങ്ങളുമായുളള അനുഭവത്തെക്കുറിച്ച്‌ ചോദിച്ച അവതാരകനോടു മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

‘സഹതാരങ്ങളോടു ഒപ്പമുളള അനുഭവം എങ്ങനെയുണ്ടായിരുന്നു’ എന്നാണ് അവതരാകന്‍ ചോദിച്ചത്. ‘സഞ്ജുവിന്റെ കൂടെ അഭിനയിച്ച്‌ കുറച്ചു കാര്യങ്ങള്‍ പഠിച്ചു. പക്ഷെ അതു പുറത്തു പറയാന്‍ പറ്റില്ല’ മമ്മൂട്ടിയുടെ ഈ മറുപടി എല്ലാവരെയും ഒരു പൊട്ടിച്ചിരിയില്‍ കൊണ്ടെത്തിച്ചു. ഗ്രേസിനോടും എന്തു ചോദിച്ചാലും നല്ല ഗ്രേസ്ഫുളളായി മറുപടി പറയും, ജഗതീഷ് ബോക്‌സ് ഓഫ് നോളജ് എന്നിങ്ങനെയായിരുന്നു മമ്മൂട്ടിയുടെ രസകരമായ മറുപടികള്‍.

സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ റോഷാക്ക്’. മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 7നു ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Leave A Reply