പേ വിഷബാധ : എച്ചിപ്പാറയിൽ മെഗാ വാക്സിൻ ക്യാമ്പ് നടത്തി

വരന്തരപ്പിള്ളി: പേ വിഷബാധ ആശങ്ക ഉയർത്തുന്ന എച്ചിപ്പാറ, ചിമ്മിണി മേഖലയിൽ 250 ഓളം പശുക്കൾക്ക് വാക്സിൻ നൽകി. ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റേയും വരന്തരപ്പിള്ളി പഞ്ചായത്തിന്റേയും നേതൃത്വത്തിൽ ചൊവ്വാഴ്ച എച്ചിപ്പാറയിലാണ്‌ മെഗാ വാക്സിനേഷൻ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. ഉടമസ്ഥരുള്ളതും അലഞ്ഞുതിരിഞ്ഞു നടക്കുന്നതുമായ പശുക്കൾക്കാണ് വാക്സിൻ നൽകിയത്. പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ ഏഴു വളർത്തു മൃഗങ്ങളും നിരവധി തെരുവുനായ്ക്കളും ചത്തതോടെയാണ് മേഖലയിൽ പേ വിഷ ബാധ ആശങ്ക ഉടലെടുത്തത് മേഖലയിലെ എല്ലാ മൃഗങ്ങളുടെയും കണക്കെടുത്ത ശേഷമാണ് ആവശ്യമായ വാക്സിൻ എത്തിച്ചത്‌. മേഞ്ഞുനടക്കുന്ന പശുക്കൾക്ക് ഉടമസ്ഥരില്ലാത്തതാണ് വാക്സിൻ നൽകാൻ മറ്റൊരു വെല്ലുവിളി. കെട്ടിയിട്ട് വളർത്താത്ത ഇവയെ പിടികൂടുന്നത്‌ പ്രയാസകരമാണ്‌. എങ്കിലും അടുത്ത ദിവസങ്ങളിൽ മേഖലയിലെ എല്ലാ കന്നുകാലികൾക്കും വാക്സിൻ നൽകും.

Leave A Reply