ദേശീയ ഗെയിംസില്‍ കേരളം സെമിയില്‍ പ്രവേശിച്ചു

അഹ്‌മദാബാദ്: ദേശീയ ഗെയിംസില്‍ കേരളം സെമിയില്‍. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് കേരളം സെമിയില്‍ കടന്നത്.ഇന്നത്തെ അവസാന മല്‍സരത്തില്‍ മണിപ്പൂരിനെ 3-2ന് പരാജയപ്പെടുത്തിയാണ് കേരളം സെമിയിൽ പ്രവശിച്ചത് .

രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷമാണ് കേരളം തിരിച്ചടിച്ചത്.നിജോ ഗില്‍ബര്‍ട്ട് കേരളത്തിനായി ഇരട്ട ഗോള്‍ നേടി. വിഷ്ണുവിന്റെ വകയാണ് വിജയഗോള്‍. ഒഡീഷയെയും സര്‍വീസസിനെയും കേരളം പരാജയപ്പെടുത്തിയിരുന്നു.

Leave A Reply