ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പൊരുതുന്നു

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പൊരുതുകയാണ് . 250 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ഇതിനോടകം നഷ്ടമായി കഴിഞ്ഞു.21.1 ഓവറില്‍ ഇന്ത്യ 92 റണ്‍സ് നേടിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍ (30 ), സഞ്ജു സാംസണ്‍ (13) എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ശിഖര്‍ ധവാന്‍ (4), ശുഭ്മാന്‍ ഗില്‍ (3), ഏകദിനത്തില്‍ ഇന്ന് അരങ്ങേറ്റം നടത്തിയ ഋതുരാജ് ഗെയ്ക്ക് വാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ സന്ദര്‍ശകര്‍ക്കായി ക്ലാസ്സന്‍ (74*), മില്ലര്‍ (75*) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ഡി കോക്ക് 48 റണ്‍സെടുത്തു. മഴയെ തുടര്‍ന്ന് മല്‍സരം 40 ഓവറായി ചുരുക്കിയിരുന്നു.

Leave A Reply