സൗദിയിൽ അമിത വേഗതയിലെത്തിയ കാർ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി

സൗദിയിൽ അമിത വേഗതയിലെത്തിയ കാർ ഒരു വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി. സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലാണ് സംഭവം. പ്രധാന റോഡിലൂടെ പാഞ്ഞുവന്ന കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് പാഞ്ഞുകയറിയത്.

മണ്‍തിട്ടയില്‍ ഇടിച്ച ശേഷം കാര്‍ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. അപകടത്തില്‍പെട്ട കാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Leave A Reply