മുടിക്കും മുഖകാന്തിക്കും ഇനി മുരിങ്ങയില

മുരിങ്ങയില തണലത്ത് ഉണക്കി പൊടിച്ചു വച്ചാല്‍ മുഖത്തിലും മുടിയിലും പാക്ക് ആയി ഉപയോഗിക്കാവുന്നതാണ് . പിന്നെ വേറെയൊന്നും വേണ്ട.

അര വലിയ സ്പൂണ്‍ മുരിങ്ങയിലപ്പൊടിയും ഒരു വലിയ സ്പൂണ്‍ തേനും റോസ് വാട്ടറും അര ചെറിയ സ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് കുഴമ്ബു രൂപത്തിലാക്കി മുഖത്ത് പുരട്ടി 10 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.പിന്നീട് മോയിസ്ചറൈസര്‍ പുരട്ടിയാല്‍ മുഖകാന്തി വര്‍ധിക്കും.

രണ്ടു വലിയ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതും സമം വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച്‌ ഒരു വലിയ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ത്ത് തലയിലെ ശിരോചര്‍മ്മത്തില്‍ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക. ഇവ മുടിയുടെ ആരോഗ്യത്തിനു നല്ലതാണു .

Leave A Reply