മയക്കുമരുന്നുമായി ഹോട്ടൽ മുറിയിൽനിന്ന് മൂന്നുപേരെ പിടികൂടി

കാഞ്ഞങ്ങാട്: ഹോട്ടൽമുറിയിൽനിന്ന് എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരിവെള്ളൂർ കുനിയൻ സ്വദേശി മുഹമ്മദ് സഫ്‍വാൻ (24), തൃക്കരിപ്പൂർ ഇളമ്പച്ചി യിലെ മുഹമ്മദ് അഫ്സൽ(25), ചെറുവത്തൂർ പയ്യങ്കിയിലെ എ. അബ്ദുൽ ഖാദർ(29) എന്നിവരെയാണ് പിടികൂടിയത്.

കോട്ടച്ചേരി കുന്നുമ്മലിലെ ഹോട്ടൽ മുറിയിൽനിന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരിൽനിന്ന് നാല് ഗ്രാം മയക്കുമരുന്ന് പൊലീസ് കണ്ടെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

മയക്കുമരുന്ന് സംഘം വിൽപനക്ക് എത്തിച്ചതാണ് എം.ഡി. എം.എയെന്നാണ് കരുതുന്നത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെയും എ സ്.ഐ കെ.പി. സതീശന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എ.എസ്.ഐ അബൂബക്കർ കല്ലായി, പൊലീസുകാരായ നികേഷ്, അജയൻ എന്നിവരുമുണ്ടായിരുന്നു.

Leave A Reply