ദക്ഷിണ കൊറിയൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു

ദക്ഷിണ കൊറിയൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു .വ്യാഴാഴ്ച രാവിലെയാണ് മിസൈൽ പ്രയോ​ഗിച്ചതെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. എന്നാൽ ഇതെത്ര ദൂരെയാണ് പതിച്ചതെന്നതു സംബന്ധിച്ച വിവരങ്ങൾ ദക്ഷിണ കൊറിയൻ അധികൃതർ പുറത്തുവിട്ടിട്ടില്ല.

രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തര കൊറിയ നടത്തിയ ആറാമത്തെ ആയുധ മിസൈൽ വിക്ഷേപണമാണിത്. അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതിന് പിന്നാലെയാണ് വ്യാഴാഴ്ച ദക്ഷിണ കൊറിയയ്ക്ക് നേരെയുള്ള വിക്ഷേപണം നടന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് രൂക്ഷമാക്കുന്നതാണെന്നാണ് വിലയിരുത്തൽ.

Leave A Reply