ഖത്തര്‍ ഫുട്‌ബാള്‍ ലോകകപ്പിന്റെ സമാപന വേദിയില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയും

ഖത്തര്‍ ഫുട്‌ബാള്‍ ലോകകപ്പിന്റെ സമാപന വേദിയില്‍ ആവേശം പകരാനായി ബോളിവുഡ് നടി നോറ ഫത്തേഹിയും എത്തുന്നു . നടിയും മോഡലും ഡാന്‍സറും ഗായികയുമൊക്കെയായ ഇവര്‍ ഡബിള്‍ ബാരല്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്.വിഖ്യാത ഗായകരായ ജെന്നിഫര്‍ ലോപസിനും ഷാക്കിറക്കും പിറ്റ്ബുളിനുമൊപ്പമാണ് നോറ ഹിന്ദി ഗാനവുമായി ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ലോകകപ്പ് സമാപന വേദിയിലെത്തുക.

ലോകകപ്പുമായി ബന്ധപ്പെട്ട് നോറയുടെ ലൈറ്റ് ദ സ്‌കൈ എന്ന മ്യൂസിക് വിഡിയോ കഴിഞ്ഞ ദിവസം സംഘാടകര്‍ പുറത്തിറക്കിയിരുന്നു. ഗായികമാരായ ബില്‍ഖീസ് അഹ്‌മദ് ഫാതി, റഹ്‌മ റിയാദ് എന്നിവരാണ് ഇതിലുള്ളത്. ഷാകിറയുടെ വിഖ്യാതമായ വക്ക വക്ക, ലാ ലാ ലാ ഗാനങ്ങളിലൂടെ പ്രശസ്തമായ മ്യൂസിക് കമ്ബനി റെഡ് വണ്‍ അണിയിച്ചൊരുക്കുന്ന ആല്‍ബത്തിലാണ് നോറയെത്തുന്നത്.

Leave A Reply