സ്വകാര്യബസിൽ പൊലീസുകാരന്‍റെ പിസ്റ്റൾ മോഷ്ടിച്ച സംഭവം : യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

ആലപ്പുഴ: സ്വകാര്യബസിൽ പൊലീസുകാരന്‍റെ പിസ്റ്റൾ മോഷ്ടിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പിടിയിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്‍റണി എന്നിവരാണ് പൊലീസ് പിടിയിലായത്.

ആലപ്പുഴ ബീച്ചിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പിസ്റ്റൾ കിട്ടിയത് യുവതിയുടെ ബാഗിൽ നിന്നാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മോഷണം.

Leave A Reply