ആരാധികയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മുന്‍ ​ഐ.പി.എല്‍ താരം അറസ്റ്റില്‍

കാഠ്മണ്ഡു: ആരാധികയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുന്‍ ഐ.പി.എല്‍ താരവുമായ സന്ദീപ് ലാമിച്ചനെ അറസ്റ്റിലായി.വിദേശത്തായിരുന്ന 22കാരന്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത് .കേസെടുത്തതിന് പിന്നാലെ താരത്തെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഒക്ടോബര്‍ ആറിന് രാജ്യത്ത് തിരികെയെത്തുമെന്നും കേസ് നിയമപരമായി നേരിടുമെന്നും കഴിഞ്ഞയാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ താരം വ്യക്തമാക്കിയിരുന്നു.

തന്റെ നിരപരാധിത്വം തെളിയിക്കാനായി നിയമപരമായി പോരാടുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ ആഗസ്റ്റില്‍ കാഠ്മണ്ഡു, ഭക്തപൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ താരം പീഡിപ്പിച്ചെന്നാണ് 17കാരിയുടെ പരാതി. പീഡനത്തിനിരയായ പെണ്‍കുട്ടി താരത്തിന്റെ കടുത്ത ആരാധികയായിരുന്നു . നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക ടല്ലാവാസിന്റെ കളിക്കാരനാണ് ലാമിച്ചനെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിച്ച ആദ്യത്തെ നേപ്പാള്‍ താരമാണ്. 2018 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിച്ചത്.

Leave A Reply