നഗരം കേന്ദ്രീകരിച്ച്‌ മോഷണ സംഘങ്ങളുടെ വിലസൽ

മലപ്പുറം: കുറ്റിപ്പുറം നഗരം കേന്ദ്രീകരിച്ച് മോഷണസംഘങ്ങള്‍ വിലസുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രണ്ടംഗസംഘം മോഷണം നടത്തിയതിന്റെ ചൂടാറുംമുന്‍പേ കോണ്‍ക്രീറ്റ് മിക്സര്‍ ഉപകരണത്തിലെ ബാറ്ററി ഉള്‍പ്പെടെയുള്ളവ മോഷണം പോയിരിക്കുകയാണ്. കുറ്റിപ്പുറം നഗരം കേന്ദ്രീകരിച്ച് മോഷണസംഘങ്ങള്‍ വിലസുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രണ്ടംഗസംഘം മോഷണം നടത്തിയതിന് പിന്നാലെ കോണ്‍ക്രീറ്റ് മിക്സര്‍ ഉപകരണത്തിലെ ബാറ്ററി ഉള്‍പ്പെടെയുള്ളവ മോഷണം പോയി.കുറ്റിപ്പുറം താലൂക്ക് ആശുപത്രി-പേരശ്ശനൂര്‍ റോഡിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി കൊണ്ടുവന്ന ഉപകരണത്തിലെ ബാറ്ററി, ഡീസല്‍, ടൂള്‍സ് എന്നിവയാണ് മോഷണംപോയത്. ടാങ്കില്‍ നിറച്ചുണ്ടായിരുന്ന ഡീസല്‍, മൂടി തകര്‍ത്ത് പൈപ്പ് ഉപയോഗിച്ചാണ് എടുത്തിട്ടുള്ളത്.ഉടമ ഹംസ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കി.

തിരൂര്‍ ബൈപ്പാസ് റോഡിലെ ഒരു വീട്ടില്‍നിന്നാണ് കഴിഞ്ഞദിവസം രാത്രി ബൈക്ക് മോഷണംപോയത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.പകല്‍സമയം ടൗണിലെ വീടുകളില്‍ സ്ത്രീകളുടെ നേതൃത്വത്തിലെത്തുന്ന ആക്രിസാധനങ്ങള്‍ വാങ്ങിക്കുന്ന സംഘം വീടിന്റെ പരിസരത്തുനിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്.രാത്രിയില്‍ കളവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply