കൊച്ചിയിൽ പിടികൂടിയത് 1400 കോടിയുടെ മയക്കുമരുന്ന്

കൊച്ചി : കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. പുറംകടലിൽ നാവിക സേന നടത്തിയ പരിശോധനയിൽ 1400 കോടിയുടെ ഹെറോയിൻ പിടികൂടി. ബോട്ട് പരിശോധനയ്‌ക്കിടെ ഒരു കിലോയുടെ 200 പായ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്.

ബോട്ടിലുണ്ടായിരുന്ന ഇറാനിയൻ പൗരന്മാരെ നാവിക സേന പിടികൂടിയിട്ടുണ്ട്. ബോട്ട് നാവിക സേന തുറമുഖത്ത് എത്തിച്ചു. പ്രതികളെ കോസ്റ്റൽ പോലീസിന് കൈമാറി.

ഇറാനിയൻ ബോട്ടിൽ ലഹരിവസ്തുക്കൾ കടത്തുന്നതായി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്‌ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave A Reply