ചാംപ്യന്‍സ് ലീഗില്‍ അപൂര്‍വ റെക്കോര്‍‍ഡുമായി ലയണല്‍ മെസ്സി

പാരിസ്: ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ അപൂര്‍വ റെക്കോര്‍‍ഡ് നേട്ടവുമായി ലയണല്‍ മെസ്സി. ലീഗില്‍ 40 വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണു മെസ്സിയുടെ പേരിലായത്.ബെന്‍ഫിക്കയ്ക്കെതിരെ പിഎസ്ജിക്കായി ഗോള്‍ നേടിയതോടെയാണ് മെസ്സിയുടെ ഈ നേട്ടം.22-ാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. 41-ാം മിനിറ്റില്‍ പി.എസ്.ജിയുടെ ദനിലോ പെരേരയുടെ സെല്‍ഫ് ഗോളില്‍ ബെന്‍ഫിക സമനില പിടിക്കുകയായിരുന്നു .

നിലവില്‍ ചാംപ്യന്‍സ് ലീഗ് കളിക്കാനില്ലാത്ത പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലീഗില്‍ 38 ടീമുകള്‍ക്കെതിരെയാണു ഗോള്‍ നേടിയിട്ടുള്ളത്.എന്നാല്‍ ചാമ്ബ്യന്‍സ് ലീഗ് ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോ ഇപ്പോഴും മുന്നിലാണ്. ചാമ്ബ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ 140 ഗോളുകള്‍ നേടിയിട്ടുണ്ട്. 127 ചാമ്ബ്യന്‍സ് ലീഗ് ഗോളുകളാണ് മെസിയുടെ പേരിലുള്ളത്.

Leave A Reply