ടി-20 ലോകകപ്പ് ; ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പറന്നു . വ്യാഴാഴ്ച പുലര്‍ച്ചയോടെ പരുക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ടീം യാത്ര തിരിച്ചത്.ഒക്ടോബര്‍ 16നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ലോകകപ്പിനു മുന്‍പ് ഇന്ത്യ രണ്ട് സന്നാഹമത്സരങ്ങള്‍ കളിക്കും. ഒക്ടോബര്‍ 17ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത് . ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് 2ന് ഗാബയില്‍ വച്ചാണ് മത്സരം. 19ന് ന്യൂസീലന്‍ഡുമായി ഇതേ സ്റ്റേഡിയത്തില്‍ ന്യൂസീലന്‍ഡുമായി ഇന്ത്യ കളിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ആറിനാണ് മത്സരം. ഒക്ടോബര്‍ 23ന് പാകിസ്താനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

പരുക്കേറ്റ ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി എത്തുമെന്നാണ് വിവരം. കൊവിഡ് ബാധിതനായിരുന്ന ഷമി നിലവില്‍ രോഗ മുക്തനായതിനു ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. ഫിറ്റ്‌നസ് വീണ്ടെടുത്തതിനു ശേഷം താരം ഓസ്‌ട്രേലിയയിലേക്ക് തിരിക്കും.

Leave A Reply