വടക്കഞ്ചേരി ബസ് അപകടം; രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസിയുടെ പിന്നില്‍ ഇടിച്ചുകയറി ഒമ്ബതുപേര്‍ മരിച്ച സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനം രേഖപ്പെടുത്തി.

വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞതില്‍ അഗാധ ദുഃഖമുണ്ടെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ഇ ന്നലെ അര്‍ധരാത്രിയോടെയാണ് പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസിയുടെ പിന്നില്‍ ഇടിച്ചുകയറിയത്. സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന കുട്ടികളാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

 

Leave A Reply