യു​വാ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

വ​ള്ളി​കു​ന്നം: യു​വാ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ഓ​ച്ചി​റ വൈ​ന​കം കൈ​ലാ​സ​ത്തി​ൽ അ​ഖി​ൽ ഡി. ​പി​ള്ള (കു​ക്കു -27), വ​യ​ന​കം ആ​ദ​ർ​ശ് ഭ​വ​ന​ത്തി​ൽ ആ​ദ​ർ​ശ് ( ക​ണ്ണ​ൻ (21), വ​ള്ളി​കു​ന്നം വ​ട്ട​ക്കാ​ട് കാ​രാ​ഴ്മ അ​സിം മ​ൻ​സി​ൽ അ​സിം (19) എ​ന്നി​വ​രെ​യാ​ണ് വ​ള്ളി​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ള്ളി​കു​ന്നം വ​ട്ട​ക്കാ​ട് അ​രു​ൺ നി​വാ​സി​ൽ എ​ത്തി​യ വ​ള്ളി​കു​ന്നം സ്വ​ദേ​ശി അ​നൂ​പി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടി​ന് പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് കാ​ര​ണം. അ​ക്ര​മ​ത്തി​നി​ട​യി​ൽ വെ​ട്ടേ​റ്റ അ​ഖി​ൽ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യി​രു​ന്നു. ഇ​വ​രാ​ണ് പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. അ​നൂ​പ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. നേ​ര​ത്തേ അ​ഖി​ലി​ന്‍റെ ബൈ​ക്ക് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ആ​ദ​ർ​ശി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എം. ഇ​ഗ്​​നേ​ഷ്യ​സ്, എ​സ്.​ഐ അ​ൻ​വ​ർ, എ.​എ​സ്.​ഐ രാ​ജേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​ഷ്ണു, സീ​താ​മ്മ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജി​ഷ്ണു, വി​ജേ​ഷ്, ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Leave A Reply