പൊന്നിയിൻ സെല്‍വൻ വമ്പൻ ഹിറ്റ് : തമിഴ്‌നാട്ടിൽ നിന്ന് മാത്രമായി 100 കോടിയിലധികം കോടി നേടി മുന്നേറുന്നു

തിയറ്ററുകളില്‍ പൊന്നിയിൻ സെല്‍വൻ’ നിറഞ്ഞാടുകയാണ്. മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരിക്കുന്നത് സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് . ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‍നാട്ടില്‍ ‘പൊന്നിയിൻ സെല്‍വൻ’ ബോക്സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്.

100 കോടിയിലധികം’പൊന്നിയിൻ സെല്‍വൻ’ തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി നേടിയിരിക്കുകയാണ് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. തമിഴ്‍നാട്ടില്‍ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 100 കോടി സ്വന്തമാക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രം സെപ്റ്റെംബർ 30ന് തീയറ്ററിൽ പ്രദർശനത്തിന് എത്തി. ചിത്രം ലോകമെമ്പാടു നിന്നുമായി 300 കോടി സ്വന്തമാക്കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

Leave A Reply