മോഷ്ടിച്ച ബൈക്കുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ

പെ​രു​മ്പാ​വൂ​ര്‍: കവർന്ന ബൈക്കുമായി അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി അറസ്റ്റിൽ. വെ​സ്റ്റ് ബം​ഗാ​ള്‍ ഡി​ന്‍ഹാ​ല ജി​ത്പു​ര്‍ സ്വ​ദേ​ശി ന​ബ്ദീ​പ് റോ​യി​യാ​ണ് (28) അറസ്റ്റിലായത്. ബം​ഗ​ളൂ​രു​വി​ല്‍ നിന്നുമാണ് ഇ​യാ​ള്‍ ബൈ​ക്ക് കവർന്നതെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ല്‍ക്കാ​നാ​യി മു​ടി​ക്ക​ലി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ത്രി പ​ട്രോ​ളി​ങ് സം​ഘ​ത്തി‍ന്റെ മു​ന്നി​ല്‍പ്പെ​ട്ട​ത്. പോ​ലീ​സ് വാ​ഹ​നം നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം.​തോ​മ​സ്, സി.​വൈ. ജോ​യി, എ.​എ​സ്.​ഐ എം.​കെ. അ​ബ്ദു​ൽ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ പി.​എ. അ​ബ്ദു​ൽ മ​നാ​ഫ്, സി.​പി.​ഒ എം.​ബി. സു​ബൈ​ര്‍ എ​ന്നി​വർ ചേർന്നാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave A Reply