വനിതാ ടി20 ഏഷ്യാ കപ്പ്: പാക്കിസ്ഥാനെ അട്ടിമറിച്ച് തായ്‌ലൻഡ് ആദ്യ ജയം സ്വന്തമാക്കി

 

 

വ്യാഴാഴ്ച സിൽഹറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ (എസ്‌ഐസിഎസ്) നടന്ന എസിസി വനിതാ ടി20 ഏഷ്യാ കപ്പിൽ തായ്‌ലൻഡ് പാക്കിസ്ഥാനെ നാല് വിക്കറ്റിന് തോൽപിച്ചു. നാട്ടകൻ ചന്തം ആണ് ടീമിനെ വിജയത്തിലെത്തിച്ചത്. താരം 51 പന്തിൽ 61 റൺസ് നേടി. ടൂർണമെന്റിൽ പാക്കിസ്ഥാന്റെ ആദ്യ തോൽവിയാണിത്.

ബംഗ്ലാദേശിൽ നടക്കുന്ന ഏഴ് ടീമുകളുടെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തായ്‌ലൻഡ് വനിതകൾ വിജയിച്ചപ്പോൾ നാട്ടകൻ ചന്തം അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളും നേടി. 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തായ്‌ലൻഡിനെ പാകിസ്ഥാൻ ബൗളർമാർ പിടിച്ചുനിർത്തി. എന്നാൽ നാട്ടകൻ ചന്തം മികച്ച ഫോമിലായതോടെ മത്സരത്തിലെ അവസാന പന്തിൽ തായ്‌ലൻഡ് ലക്ഷ്യം കണ്ടു.

രണ്ട് ഓവറിൽ നിന്ന് 16 റൺസ് വേണ്ടിയിരുന്നപ്പോൾ, നിദാ ദർ എറിഞ്ഞ 19-ാം ഓവറിൽ ആറ് റൺസ് മാത്രം വിട്ടു,അവസാന ഓവറിൽ 10 റൺസ് വേണ്ടിയിരിക്കെ അവർ അഞ്ചാം പന്തിൽ വിജയം നേടി

Leave A Reply