വടക്കഞ്ചേരി വാഹനാപകടം; മരിച്ച കെഎസ്ആർടിസി യാത്രക്കാരുടെ പോസ്റ്റ്മോർട്ടം പുരോഗമിക്കുന്നു

പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി യാത്രക്കാരായ അനൂപ് (22), ദീപു ഭാനു (27), രോഹിത് (24) എന്നിവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു.അതേസമയം,  മരണപെട്ടവരിൽ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ നിന്നും അഞ്ജന അജിത്ത് (17), സി.എസ് ഇമ്മാനുവൽ (17), ദിയ രാജേഷ് (16) എന്നിവരുടെയും ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നും എൽന ജോസ് (15), ക്രിസ് വിൻഡർബോൺ തോമസ് (15), അധ്യാപകൻ വി.കെ. വിഷ്ണു (33) എന്നിവരുടെ മൃതദേഹങ്ങളാണ് എറണാകുളത്തേക്ക് കൊണ്ടുപോയത്.

അതേസമയം വടക്കഞ്ചേരി വാഹനാപകടം ഗൗരവമായി അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലവും അപകടത്തിൽ മരിച്ചു അഞ്ചു പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള ആലത്തൂർ താലൂക്ക് ആശുപത്രിയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Leave A Reply