തെക്കൻ മെക്സിക്കോയിലുണ്ടായ വെടിവെയ്പ്പിൽ 18 മരണം

മെക്സികോ സിറ്റി: തെക്കൻ മെക്സിക്കോയിലെ ഗുറേറ സംസ്ഥാനത്തുണ്ടായ വെടിവെപ്പിൽ  18 പേർ കൊല്ലപ്പെട്ടു.

സാൻ മിഗുവെൽ ടോടോലാപ്പൻ നഗരത്തിലെ മേയർ കോൺറാഡോ മെൻഡോസ, മുൻ മേയറും പിതാവുമായ ജുവാൻ മെൻഡോസ എന്നിവരും മരി്ചവരിൽ ഉൾപ്പെടുന്നു.

കൂടാതെ കൊല്ലപ്പെട്ടവരിൽ 10 പേർ പ്രാദേശിക ഭരണകൂടത്തിലെ അംഗങ്ങളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ സംസ്ഥാന ഗവർണർ എവ്‌ലിൻ സൽഗാഡോ പിനേഡ അന്വേഷണത്തിന് ഉത്തരവിട്ടു. അക്രമം നടത്തിയവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും പറഞ്ഞു.

 

Leave A Reply