വടക്കഞ്ചേരി വാഹനാപകടം ഗൗരവമായി അന്വേഷിക്കും; മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: വടക്കഞ്ചേരി വാഹനാപകടം ഗൗരവമായി അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലവും അപകടത്തിൽ മരിച്ചു അഞ്ചു പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള ആലത്തൂർ താലൂക്ക് ആശുപത്രിയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് വിദ്യാർത്ഥികളുടെയും ഒരു അധ്യാപകന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നും പുറപ്പെട്ടു. അഞ്ച് വിദ്യാർത്ഥികളുടേയും ഒരു അധ്യാപകന്റെയും ഉൾപ്പടെ ആറ് പേരുടെ മൃതദേഹങ്ങളാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്.

Leave A Reply