വന്‍ ലഹരിമരുന്ന് വേട്ട; 200 കിലോ ഹെറോയിന്‍ പിടികൂടി നാവിക സേന

എറണാകുളം: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. കൊച്ചിയിൽ നിന്നും 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി നാവിക സേന. ഇറാനിയന്‍ കപ്പലില്‍ നിന്നുമാണ് 200 കിലോ ഹെറോയിന്‍ പിടിച്ചെടുത്തത്. ഇവ കൊച്ചിയിലെത്തിച്ചു.

നാവിക സേനയ്ക്ക് കിട്ടിയ രഹസ്യവിവരത്തന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം ഇറാന്‍, പാകിസ്താന്‍ പൗരന്മാരാണെന്നാണ് വിവരം. നാവികസേന കേസ് കോസ്റ്റല്‍ പോലീസിന് കൈമാറും. ഇറാനില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരിമരുന്ന്പാകിസ്താനിലേക്ക് എത്തിക്കുന്ന വന്‍കിട നീക്കമാണ് നാവികസേനയുടെ നേതൃത്വത്തിൽ പൊളിച്ചത്.

Leave A Reply