ക്രിമിനൽ കേസ് പ്രതിയെ 17 വർഷത്തിന് ശേഷം പിടികൂടി അഞ്ചൽ പോലീസ്

അഞ്ചൽ: നിരവധി ക്രിമിനൽ കേസുകളിലും കവർച്ച കേസുകളിലും പ്രതിയായ ആളിനെ പതിനേഴ് വർഷത്തിന് ശേഷം പിടികൂടി അഞ്ചൽ പോലീസ്. കാസർഗോഡ് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടുക്കൽ ഷംന മൻസിലിൽ സക്കറിയ ഉണ്ണി (38)യാണ് അറസ്റ്റിലായത്.

2005 ജനുവരി 28-ാം തീയതി ഇടമുള്യ്ക്കൽ പാലമുക്കിൽ അനിൽകുമാറിൻ്റെ കടയിൽ കയറി ആക്രമണം നടത്തി പണം കവർച്ച നടത്തിയ സംഘത്തിൽപ്പെട്ട ആളായിരുന്നു സക്കറിയ ഉണ്ണി. ഈ കേസിൽപ്പെട്ട മറ്റ് രണ്ട് പ്രതികളെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ സക്കറിയ ഉണ്ണി കാസർകോഡ് നിന്നും വിവാഹം ചെയ്ത് കല്ലോഡ് പെരിയ എന്ന സ്ഥലത്ത് താമസിക്കുകയായിരുന്നു. പോലീസിൻ്റെ രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തെത്തുടർന്ന് പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദിൻ്റെ നിർദ്ദേശാനുസരണം അഞ്ചൽ ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സി.പി.ഒമാരായ വിനോദ് കുമാർ, ദീപു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കാസർഗോഡ് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Leave A Reply