വിദ്യാര്‍ത്ഥിനികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയ അധ്യാപകൻ പോലീസിൽ കീഴടങ്ങി

ഇടുക്കി: കഞ്ഞിക്കുഴി എൻഎസ്എസ് ക്യമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകൻ പോലീസിൽ കീഴടങ്ങി. ഹരി ആ‍ർ വിശ്വനാഥാണ് കഞ്ഞിക്കുഴി സ്റ്റേഷനിൽ സിഐക്ക് മുൻപാകെ ഹാജരായത്.

വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തുകയും കടന്ന് പിടിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. ഇതിലൊന്നിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി കീഴടങ്ങിയത്. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡൻ്റായിരുന്നു ഹരി. ഓഗസ്റ്റ് 12 മുതൽ 18 വരെ സ്ക്കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കാണ് ഹരിയിൽ നിന്നും മോശം അനുഭവമുണ്ടായത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ അതി‍ർത്തിയിലുള്ള സ്ക്കൂളിൽ വച്ചാണ് വിദ്യാ‍ത്ഥികൾക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്.

Leave A Reply