പാലക്കാട്ട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പാലക്കാട്: വാക്കു‌തർക്കത്തെ തുടർന്ന് പാലക്കാട്ട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. പാലക്കാട് കൊടുന്തിരപ്പുള്ളിയിലാണ് കൊലപാതകം നടന്നത്. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് ഇടയാക്കിയത്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply