ഖത്തറിൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ റോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​യി

ദോ​ഹ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ലെ റോ​ഡ്, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി പാ​ക്കേ​ജ് മൂ​ന്നി​ലെ എ​ല്ലാ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​താ​യി പൊ​തു മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​ശ്ഗാ​ൽ അ​റി​യി​ച്ചു.

സ്​​ട്രീ​റ്റ് 33 മു​ത​ൽ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്കും ജി ​റി​ങ് റോ​ഡ് മു​ത​ൽ തെ​ക്കു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള സ്​​ട്രീ​റ്റു​ക​ളും ഈ​സ്​​റ്റ് ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ സ്​​ട്രീ​റ്റി​ൽ​നി​ന്നും (ഹ​മ​ദ് പോ​ർ​ട്ട് റോ​ഡ്) കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് അ​ൽ ക​സ്സാ​റാ​ത് സ്​​ട്രീ​റ്റി​ൽ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്കു​മു​ള്ള സ്​​ട്രീ​റ്റു​ക​ളും പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടും. 40 കി​ലോ​മീ​റ്റ​ർ റോ​ഡ് ശൃം​ഖ​ല​യു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 4.57 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പ്രാ​ദേ​ശി​ക സ്​​ട്രീ​റ്റു​ക​ൾ, ഇ​ൻ​റ​ർ​സെ​ക്ഷ​ൻ, അ​ർ​ട്ടേ​റി​യ​ൽ റോ​ഡു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്.

Leave A Reply