മക്കയില്‍ പ്രവാസി യുവാവിനെ വെടിവെച്ചു പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

മക്കയില്‍ പ്രവാസി യുവാവിനെ വെടിവെച്ചു പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. സുഡാനി പൗരനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച സൗദി യുവാവിനെയാണ് അസീസിയ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസിയ ഡിസ്ട്രിക്ടില്‍ വെച്ചാണ് 36കാരന് നേരെ യുവാവ് നിറയൊഴിച്ചത്.

നാല്‍പ്പതു വയസ്സുള്ള സുഡാനിയുടെ വയറിന് നേരെ രണ്ടു തവണയും കാലിന് നേര്‍ക്ക് ഒരു തവണയും വെടിയുതിര്‍ത്തു. പരിക്കേറ്റ സുഡാനി പൗരന്‍ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവം കണ്ടു നിന്നവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് സുഡാനിയെ കൊലപ്പെടുത്തുമെന്ന് സൗദി യുവാവ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ കേസ് പിന്നീട് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പിലെത്തിയിരുന്നു.

Leave A Reply